പ്ലസ് വൺ ഏകജാലക പ്രവേശനം; ആദ്യദിനം ഒരുലക്ഷത്തിലധികം അപേക്ഷ



 പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. ആദ്യദിനം തന്നെ അപേക്ഷകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 




ഇന്നലെ വൈകീട്ട് ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം 1,02,298 പേരാണ് അപേക്ഷ സമർപ്പണത്തിനായി രജിസ്ട്രേഷൻ നടത്തിയത്. ഇതിൽ 84,225 പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കി. 

ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറത്താണ്. ജില്ലയിൽ 12,244 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുകയും 9,504 പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 20ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. 24ന് ട്രയൽ അലോട്ട്മെന്‍റും ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris