ഇ വി എം വോട്ടിംഗ് ആപ്പ് ഉപയോഗിച്ച് മദ്രസ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

:
പൂളപ്പോയിൽ :നൂറുൽ ഇസ്‌ലാം സുന്നി മദ്രസ പൂളപ്പോയിൽ 2025-26 വർഷത്തേക്കുള്ള മദ്രസ ലീഡർ തെരഞ്ഞെടുപ്പ് ഇ വി എം വോട്ടിംഗ് ആപ്പ് ഉപയോഗിച്ച് നടന്നു.വിദ്യാർത്ഥികൾക്ക് ഇ വി എം ആപ്പ് സംവിധാനം നവ്യാനുഭവമായി.
മുഹമ്മദ്‌ സിയാദ് പി സി, മുഹമ്മദ്‌ ഇഷാൻ, അബ്ദുൽ ബാസിത് എന്നീ സ്ഥാനാർഥികൾ യഥാക്രമം പേന,പുസ്തകം, തൊപ്പി ചിഹ്നങ്ങളിൽ മത്സരിച്ചു.





തെരഞ്ഞെടുപ്പിൽ 77.77% പോളിംഗ് രേഖപ്പെടുത്തി.
കനത്ത തെരഞ്ഞെടുപ്പിൽ 53
വോട്ടുകൾ നേടി പേന ചിഹ്നത്തിൽ മത്സരിച്ച മുഹമ്മദ്‌ സിയാദ് പി സി നീലേശ്വരത്തെ മദ്രസ ലീഡർ ആയി തെരഞ്ഞെടുത്തു. മദ്രസ ഉസ്താദുമാരായ അബ്ദുൽ ബാസിത് ലത്തീഫി ചെറുവാടി, മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ തെച്യാട്, അബ്ദുൽ ഖാദർ ഹാഷിമി മുണ്ടുപാറ, ജഅ്ഫർ നുസ്‌രി മലയമ്മ, നസീഹ് സഅദി മുണ്ടോട് വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris