സ്കൂളിൻ്റെ അഭിമാനം സലീം കൊളായിക്ക് പിടിഎ കമ്മറ്റിയുടെ ആദരം


മുക്കം: 
മണിപ്പുരിൽ നടന്ന ദേശീയ അണ്ടർ 19 സീനിയർ ഫുട്ബോൾ ചാമ്പ്യഷിപ്പിൽ 15 വർഷങ്ങൾക്ക് ശേഷം ജേതാക്കളായ കേരള ടീം പരിശീലകൻ
സലീം കൊളായിക്ക്
പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ കമ്മറ്റി സ്വീകരണം നൽകി.ഒരു മത്സരം പോലും തോൽക്കാതെയാണ് കേരളം വിജയിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ
സലിം കൊളായിക്കുള്ള ഉപഹാരം
പി.ടി.എ പ്രസിഡൻ്റ് സി. ഫസൽ ബാബു നൽകി. വൈസ് പ്രസിഡൻ്റ് മജീദ് പുതുക്കുടി പൊന്നാട അണിയിച്ചു.




 പ്രധാനാധ്യാപകൻ ജി. സുധീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എസ് ബിജു, എം.പി.ടി.എ പ്രസിഡൻ്റ് ഉമ്മാച്ചക്കുട്ടി, വൈസ് പ്രസിഡൻ്റ് പി.സി ഷഹല ജെബി , ശരീഫ് അമ്പലക്കണ്ടി, എസ്.എ നാസർ, ഹെഡ് ക്ലർക്ക് സുബൈർ, മാനിഷ, സുനീറ, ഹഫ്സത്ത്, മുഹമ്മദലി കാരക്കുറ്റി, നാസർ കാരങ്ങാടൻ, ഷമീർ,
കെ വി നവാസ്, തുടങ്ങിയവർ സംസാരിച്ചു


Post a Comment

Previous Post Next Post
Paris
Paris