സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീലപരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ



ഷൊര്‍ണൂര്‍: സാമൂഹിക മാധ്യമത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഷൊര്‍ണൂര്‍ മുണ്ടമുക പാണ്ടിയാല്‍തൊടി ഉണ്ണികൃഷ്ണനെയാണ് (57) ഷൊര്‍ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച സന്ദേശം പോലീസിന്റെ സൈബര്‍ പട്രോളിങ് വിഭാഗമാണ് കണ്ടെത്തിയത്.




ഉണ്ണികൃഷ്ണന്‍ എസ്ആര്‍ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16-നാണ് ഫേസ്ബുക്കിലൂടെ ഇയാൾ സന്ദേശം പങ്കുവെച്ചത്. ഷൊര്‍ണൂര്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു



Post a Comment

Previous Post Next Post
Paris
Paris