കോഴിക്കോട് : എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഇടിയങ്ങര പരപ്പിൽ ഗവ: എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന കുടിവെളള ടാങ്കുകൾ ശുചീകരിക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.
കോഴിക്കോട് ഇടിയങ്ങര പരപ്പിൽ ഗവ: LP സ്കൂളിൽ വെച്ച് നടന്ന ശുചീകരണ യജ്ഞം ചെമ്മങ്ങാട് പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റജാസ്. ജെ. ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ചെയ്യുന്ന സന്നദ്ധ പ്രവർത്തികൾ സർക്കാർ സ്കൂളുകൾക്ക് സഹായകമാണെന്നും ഇതര സംഘടനകൾക്ക് അത് മാതൃകയാണെന്നും അദേഹം പറഞ്ഞു.
എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ദാസൻ, പി.ടി.എ പ്രസിഡണ്ട് ബുഷ്റ, അസ്‌ലം കല്ലിങ്ങൽ, എം.ഇ എസ് നേതാക്കളായ ബി.എം സുധീർ, പി.പി. അബ്ദുള്ള, എം. അബ്ദുൽ ഗഫൂർ, എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സാജിദ് തോപ്പിൽ സ്വാഗതവും ഷിർഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. നവാസ് കോയിശ്ശേരി, റിയാസ് നെരോത്ത്, കോയട്ടി മാളിയക്കൽ, എം. നസീം, മുഹമ്മദ് അനീസ് പി.പി എന്നിവർ നേതൃത്വം നൽകി.

Post a Comment