ഇലക്ട്രിക്ക് പോസ്റ്റ് മാറ്റാത്തത് അപകട ഭീക്ഷണി ഉയർത്തുന്നു


മാവൂർ : നവീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന കൂളിമാട് കിഴക്കുംപാടം റോഡും കൂളിമാട്
കളൻതോട് റോഡും വേർപിരിയുന്ന ജംഗ്ഷനിലെ
വൈദ്യുതക്കാൽ മാറ്റിസ്ഥാപിക്കാത്തത് വിനയാവുന്നു. തലങ്ങും വിലങ്ങുമായി ഇരുപഞ്ചോളം ലൈനുകളുള്ള ഇലക്ട്രിക് പോസ്റ്റാണ് ഭീഷണിയാകുന്നത്. 




കളൻതോട് ഭാഗത്തുനിന്ന് പാഴൂർ റോഡിലേക്കും മറിച്ചും പോവേണ്ട വലിയ വാഹനങ്ങൾ തിരിയാൻ ഇതുകാരണം പ്രയാസപ്പെടുന്നു. മാവൂർ, ചെറുവാടി, എടവണ്ണപ്പാറ ഭാഗത്തുനിന്നുവന്നു ഇരു
റോഡുകളിലേക്ക് തിരിയുമ്പോൾ നിയന്ത്രണം തെറ്റി വൈദ്യുത കാലിൽ തട്ടി അപകടമുണ്ടാകാൻ
സാധ്യതയേറെയാണ്. ദുരന്തം കാത്തുകഴിയുന്ന വൈദ്യുതക്കാൽ
അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

Post a Comment

Previous Post Next Post
Paris
Paris