മായനാട് : കരുതൽ ആവാം കാവലാവാം എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹൃദയപൂർവ്വം സദസ്സ് മായനാട് യൂണിറ്റിൽ സംഘടിപ്പിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓ പി എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു യൂണിറ്റ് പ്രസിഡണ്ട് സി കെ ഫറാസ് അധ്യക്ഷനായി, ഷാഹിദ് നരിക്കുനി ക്ലാസിന് നേതൃത്വം നൽകി.
പുതിയ കാലത്തെ അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിദ്യാർത്ഥി യുവജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട ബോധവൽക്കരണങ്ങളും പ്രായോഗിക പരിശീലനം ഹൃദയപൂർവ്വ പ്രോഗ്രാമിൽ ശ്രദ്ധേയമായി.
ടിപി സുബൈർ, റഹീം ആനക്കുഴിക്കര, കെപി റിജാസ്, അസ് ലം നടപ്പാലം, റസീൽ പി, സിനാൻ പി എം, റിഷാദ് എം എൻ, കെപി തൗഫിർ, ആദിൽ പുനത്തിൽ, മുഹമ്മദ് നിഷാം, ഉനൈസ് വി കെ, സാബിത്ത് മായനാട് അബുൽ അയ്‌മൻ, ഇഷാൻ ടി കെ, ഹിഷാം പി, തുടങ്ങിയവർ സംസാരിച്ചു.
ഇബ്രാഹിം ബാദുഷ യമാനി സ്വാഗതവും, ദാനിഷ് മായനാട് നന്ദിയും പറഞ്ഞു

Post a Comment