കുന്ദമംഗലത്തെ താലൂക്കായി ഉയർത്തണം: റസാഖ് പാലേരി



കുന്ദമംഗലം: കേരളത്തിലെ ഏക സബ് താലൂക്ക് ആയ കുന്ദമംഗലത്തെ താലൂക്ക് ആയി ഉയർത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. 
.



കേരള സംസ്ഥാന രൂപീകരണ സമയത്ത് 1961 സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ 55 താലൂക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 78 താലൂക്കുകൾ ആയി. എല്ലാ സബ് താലൂക്കുകളും താലൂക്കുകളായി ഉയർത്തിയിട്ടും കുന്ദമംഗലം മാത്രം സബ് താലൂക്ക് ആയി നിലനിൽക്കുന്നു. പ്രസ്തുത ഓഫിസ് യാതൊരു അധികാരവും സേവനവും ഇല്ലാതെ തുടരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന് രണ്ട് വർഷം മുമ്പ് എം.എൽ.എ നിയമസഭയിൽ ചോദിച്ചപ്പോൾ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞത് ആ ആക്ഷേപം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ്.
വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രക്ക് കുന്ദമംഗലം മണ്ഡലത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻറ് ഉമർ ഇ പി അധ്യക്ഷത വഹിച്ചു. തെരുവ് നാടകം, വിവിധ കലാവിഷ്കാരങ്ങൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ യാത്രയുടെ ഭാഗമായി നടന്നു.




 "നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ ഏപ്രിൽ 19-ന് തിരുവനന്തപുരത്ത് നിന്നും പ്രയാണമാരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31 ന് കോഴിക്കോട് സമാപിക്കും. പൊതു സമ്മേളനം വെൽഫെയർപാർട്ടി സംസ്ഥാന സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ബാസിത് താനൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ സി അൻവർ, ജില്ലാ സെക്രട്ടറിമാരായ ശശീന്ദ്രൻ ബപ്പൻകാട്, ജുമൈല എൻ കെ, ഇ പി അൻവർ സാദത്ത്, എംപി അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാപ്പിളപ്പാട്ട് രചയ്താവ് ബാപ്പു വെള്ളിപറമ്പ്, ജീവകാരുണ്യ പ്രവർത്തകൻ ഷമീർ കുന്ദമംഗലം, സാന്ത്വന പരിചരണ രംഗത്ത് 31 വർഷം സർവീസ് നടത്തിയ മീനാകുമാരി എന്നിവരെ ആദരിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന വ്യക്തികൾക്ക് മെമ്പർഷിപ്പ് നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി അൻഷാദ് മണക്കടവ്, മണ്ഡലം ട്രഷറർ ടി പി ശാഹുൽ ഹമീദ്, ജനറൽ കൺവീനർ മുസ്‌ലിഹ് പെരിങ്ങളം, വുമൺ ജസ്റ്റിസ് മൂവ്മെന്റ് നേതാക്കളായ തൗഹീദ അൻവർ, എം എ സുമയ്യ, കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അമീൻ ഇ, മണ്ഡലം കമ്മിറ്റി അംഗം എം പി ഫാസിൽ, പി എം ഷെരീഫുദീൻ, കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ കെ അബ്ദുൽ ഹമീദ്, എം പി അഫ്സൽ, ഇൻസാഫ് പടനിലം, എം സി അബ്ദുൽ മജീദ്, കെ സി സലിം, മിസ്അബ് പെരിങ്ങളം, അസിൻ സയാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris