റഹീം കേസിൽ നിർണ്ണായക വിധി : 20 വർഷം തടവ് ശിക്ഷ


റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതു .അവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി ഉൾപ്പെടെയായിരിക്കും പുതിയ വിധി എന്നാണ് കരുതുന്നത്.




വധ ശിക്ഷ വിധിച്ചിരുന്ന കേസിൽ ദിയ ധനം നൽകി സ്വകാര്യ അവകാപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു.

അതെ സമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris