ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം : യുഡിഎഫ് മെമ്പർമാർ പ്രകടനവും നിൽപ്പ് സമരവും നടത്തി .


കട്ടാങ്ങൽ : രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടത്താത്ത പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ നിൽപ്പു സമരം നടത്തി. 




കടുത്ത വേനൽ മുൻകൂട്ടി കണ്ടു നേരത്തെ തന്നെ സർക്കാർ കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. പഞ്ചായത്തിന്റെ എട്ടു വാർഡുകളിൽ കുടിവെള്ള വിതരണം ചെയ്യുന്ന എൻ.സി.പി.സി കുടിവെള്ള പദ്ധതി നിലച്ചിട്ട് മാസങ്ങളായി 100 കണക്കിന് കുടുംബങ്ങളാണ് ആ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നത് അതുകൊണ്ട് അടിയന്തരമായി കുടിവെള്ള വിതരണം ആരംഭിക്കണം എന്ന് മെമ്പർമാർ ആവശ്യപ്പെട്ടു സമരത്തിന് എം.കെ അജീഷ്, മൊയ്തു പിടികക്കണ്ടി , ശിവദാസൻ ബംഗ്ലാവിൽ ,റഫീഖ് കൂളിമാട്,ഇ പി വത്സല, ഫസീല സലീം, വിശ്വൻ വെള്ളലശ്ശേരി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris