നേത്രപരിശോധന ക്യാമ്പ് നടത്തി



മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും ബീച്ച് ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റയും ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ ശ്രീജ ജെ.എസ്. ഉദ്ഘാടനം ചെയ്തു.




 ഓഫ്താൽമിക് സർജൻ ഡോ. ചിത്ര,
ഹെൽത്ത് സൂപ്പർവൈസർ സിജു. കെ. നായർ, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ് ,ഒപ്ടോമെട്രിസ്റ്റ് ബിജീഷ് എ. ,പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി പി.കെ. എന്നിവർ പ്രസംഗിച്ചു. സീനിയർ നഴ്സിംഗ് ഓഫീസർ റഹ്മത്ത്, ഒഫ്താൽമിക് യൂണിറ്റിലെ നഴ്സിംഗ് ഓഫീസർ അമ്പിളി, കെ.എം ഷാജു , രാധാകൃഷ്ണൻ, ആശ പ്രവർത്തകരായ പ്രമീള.പി., ബിന്ദു എം. തങ്കമണി കെ.പി., നേതൃത്വം നല്കി. ക്യാമ്പിൽ 84 പേരെ പരിശോധിച്ചു. 14 പേർക്ക് പ്രമേഹം
കണ്ണിലെ ഞരമ്പുകളെ ബാധിച്ചതായി കണ്ടെത്തി. ഇവർക്ക് ബീച്ച് ആശുപത്രിയിൽ വെച്ച് തുടർ ചികിത്സ നല്കും

Post a Comment

Previous Post Next Post
Paris
Paris