കട്ടാങ്ങൽ : പുള്ളന്നൂർ ന്യൂ ജി.എൽ പി. സ്കൂളിൽ കുന്ദമഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചിത്വ സമുച്ചയത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് നിർവ്വഹിച്ചു. ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വക്കറ്റ് വി.പി.എ.സിദ്ധിഖ് അധ്യക്ഷം വഹിച്ചു.
പ്രധാനാധ്യാപകൻ പി.കെ സുരേഷ് ബാബു സ്വാഗതവും സീനിയർ അസിസ്റ്റൻ് യാസർ അറാഫത്ത് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് അബ്ദുൾ ഹക്കീം, ടി.ടി. മൊയ്തീൻ കോയ, സംഗമം മജീദ് , അബ്ദുൾ റസാഖ് . എൻ.എം, അബൂബക്കർ കുട്ടി ഹാജി എ.പി, രജന M.k.അഷറഫ് എന്നിവർ പ്രസംഗിച്ചു.
Post a Comment