വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം



വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തേക്കെത്തുന്നതേയുള്ളൂ. പ്രദേശവാസികളാണ് സംഭവം പുറത്തറിയിച്ചത്. 




അറുമുഖൻ തിരികെ കോളനിയിലേക്ക് വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന ശല്യമുള്ള പ്രദേശമാണിത്. തേയില തോട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് കാട്ടാന ആക്രമണം നടന്നത്.

Post a Comment

Previous Post Next Post
Paris
Paris