പൂളക്കോട് പ്രീമിയർ ലീഗ് സമാപിച്ചു : മാഞ്ചെസ്റ്റർ പൂളക്കോട് ജേതാക്കളായി



 പൂളക്കോട് : പൂളക്കോട് യങ് മെൻസ് ക്ലബ്ബിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൂളക്കോട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് -സീസൺ- 6ന് സമാപനമായി.നാല് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ മാഞ്ചെസ്റ്റർ പൂളക്കോട് ജേതാക്കളായി.




വിജയികൾക്ക് ഭഗവതിപ്പറമ്പത്ത് ചന്തു മെമ്മോറിയൽ ട്രോഫിയും റണ്ണേഴ്സിന് രാഗം ലൈറ്റ് &സൗണ്ട് ട്രോഫിയും സമ്മാനിച്ചു. അരീക്കുളങ്ങര സുരേഷ് പണിക്കർ, സുനീർ ചേന്നമംഗല്ലൂർ ഷൈജു ഭാഗവതിപ്പറമ്പത് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ബിനോയ് രാജ്, സുജിത് വലിയവീട്ടിൽ, ബിജോയ്‌ രാജ്, ദിവാകരൻ മാസ്റ്റർ, മനോജ്‌.വി,രാജൻ.പി.കെ, രാജേഷ് പി, കൃഷ്ണൻ തറമണ്ണിൽ, അനുലാൽ,ഹർഷൻ പണിക്കർ, സുജിൻ, അഭിനു, ആദർശ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris