ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനം -കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തി - വീട്ടുടമസ്ഥർക്ക് നോട്ടീസ് നല്കി.


മുക്കം :
മുത്തേരിയിൽ സംശയിക്കുന്ന ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്
പ്രതിരോധ പ്രവർത്തനങ്ങൾ
ഊർജ്ജിതമാക്കി. ശാന്തി നഴ്സിംഗ് കോളേജിൻ്റെയും സിഎച്ച് സിയുടെയും
ആഭിമുഖ്യത്തിൽ
പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും
സന്ദർശിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ പ്രവർത്തകരുടെ നിരന്തര നിർദ്ദേശങ്ങൾ ലംഘിച്ച ,
ഒരു വീട്ടുടമസ്ഥന് പൊതുജനാരോഗ്യ നിയമപ്രകാരം
നോട്ടീസ് നല്കി. 




സി. എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ
അഖിൽ സി ,എം.എൽ.എസ്.പി നഴ്സ് ഷഹന സി.എം
ആശ പ്രവർത്തകരായ
ഉഷാകുമാരി, പ്രേമ എം.കെ, ലളിത എം.കെ., മിനി ഇ , വത്സല പി.
എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris