ട്രാഫിക് ഫൈനുകളില്‍ പിഴ അടയ്ക്കാൻ സാധിക്കാത്തവര്‍ക്ക് വേണ്ടി അദാലത്ത്



കൊച്ചി: ട്രാഫിക് ഫൈനുകളില്‍ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് അവസരം.




കോടതികളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശുപാർശ ചെയ്ത ചലാനുകള്‍ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതില്‍ അദാലത്തില്‍ സൗകര്യമുണ്ട്.

അദാലത്ത് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വച്ച്‌ മാർച്ച്‌ 26നും, നോർത്ത് പറവൂരിലുള്ള മുനമ്പം ഡിവൈഎസ്പി ഓഫീസില്‍ വച്ച്‌ മാർച്ച്‌ 27, പെരുമ്ബാവൂർ ട്രാഫിക് ഇൻഫോഴ്സ്മെന്‍റ് യൂണിറ്റില്‍ വെച്ച്‌ മാർച്ച്‌ 28, മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റില്‍ ഏപ്രില്‍ 2, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസില്‍ ഏപ്രില്‍ 3 എന്നീ തീയതികളിലായാണ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris