പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പേരിനൊരു എംസിഎഫ് ഉണ്ടാക്കി റോഡിലും ബസ്സ്റ്റാൻഡിലും മൊത്തം വേസ്റ്റ് ചാക്കുകൾ ഇപ്പോൾ നിരന്നു കിടക്കുകയാണ്. . ഇന്നലെ പെയ്ത മഴയിൽ കളൻതോട് ഭാഗങ്ങളിലെക്കു ഇതിൽ നിന്നുള്ള മലിനജലം ഒഴുകി ജനങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്. ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് ആളുകൾ ഭയപ്പെടുന്നുണ്ട്. ബസ്റ്റാൻഡിലേക്ക് ബസ്സുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധമാണ് മാലിന്യം ബസ്സ്റ്റാൻഡിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഓട്ടോ സ്റ്റാൻഡ് ആയ ഇവിടങ്ങളിൽ ഓട്ടോറിക്ഷക്കാർക്കും നിർത്താൻ പറ്റുന്നില്ല. പഞ്ചായത്ത് ഓഫീസിനു മുന്നിലുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാർ മൂക്കുത്തിയാണ് ബസ് കാത്തുനിൽക്കുന്നത്. പൊതുജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ മാലിന്യ കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തി പൊതുജനാരോഗ്യം സംരക്ഷിക്കാൻഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ ഷരീഫ് മലയമ്മ ആവശ്യപ്പെട്ടു

Post a Comment