മർക്കസുൽ ബദ്‌രിയ്യ : ബദ് ർ മജ്‌ലിസ് വാർഷികത്തിന് സമാപനം



പെരുമണ്ണ : വിവിധ പരിപാടികളോടെ നടന്ന് വന്ന മർക്കസുൽ ബദ് രിയ്യ 
അസ്മാഉൽ ബദ് ർ മജ്ലിസിന്റെ 22- ആം വാർഷിക ആത്മീയ സംഗമം സമാപിച്ചു.
പെരുമണ്ണ തയ്യിൽതാഴത്തുള്ള മർകസുൽ ബദ്‌രിയ്യ അങ്കണത്തിൽ നടന്ന സമാപന സംഗമം കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു . 





ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലവി ജീലാനി കോളശ്ശേരി അധ്യക്ഷത വഹിച്ചു .
പ്രാരംഭ പ്രാർത്ഥനക്ക് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി.
അബൂബക്കർ സഖാഫി വണ്ണക്കോട് ബദർ അനുസ്മരണ പ്രഭാഷണം നടത്തി. 22 വർഷക്കാലയളവിൽ മുടക്കമില്ലാതെ ബദ്ർ മജ്‌ലിസിന് നേത്രത്വം നൽകി വരുന്ന സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളെയും മർകസുൽ ബദരിയയിൽ പഠനം പൂർത്തിയാക്കി തുടർപഠനത്തിൽ ബിരുദം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
യു കെ അബ്ദുൽ മജീദ് മുസ്ലിയാർ, 
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് സ്വാലിഹ് ജിഫ്രി തങ്ങൾ കുറ്റിച്ചിറ, അബ്ദുൽ നാസർ സഖാഫി അമ്പലക്കണ്ടി, കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ആത്മീയ സംഗമത്തിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ നേതൃത്വം നൽകി.
എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി, കെ വി തങ്ങൾ കരുവൻതിരുത്തി,
സയ്യിദ് ഹസൻ തങ്ങൾ മാവൂർ, സ സയ്യിദ് സൈനുൽ ആബിദ് തുറാബ് തങ്ങൾ തലപ്പാറ , സയ്യിദ് ത്വാഹാ ഖുതുബി കോളശ്ശേരി, ഹസൈനാർ ബാഖവി വള്ളിക്കുന്ന്, നജീബ് സഖാഫി പാണ്ടികശാല, ബീരാൻ മുസ്‌ലിയാർ പെരുവയൽ, തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post
Paris
Paris