സ്കൂളുകൾക്ക് പ്രിൻ്റർ നൽകി കൊടിയത്തൂർ പഞ്ചായത്ത്



കൊടിയത്തൂർ : കൊടിയത്തൂർ
ഗ്രാമപഞ്ചായത്തിലെ മുഴുവൻ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്കും ലേസർ പ്രിൻ്ററുകൾ നൽകി. 'ഉന്നതി' സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രിൻ്ററുകൾ നൽകിയത്. നിലവിൽ സ്കൂളുകളിലെ വിവിധ ആവശ്യങ്ങൾക്കായി പുറമെ നിന്ന് പ്രിൻ്റ് എടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രിൻററുകൾ നൽകിയത്.





ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യഷിബു വിതരണോദ്ഘാടനം നിർവഹിച്ചു.. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായിരുന്നു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടിഹസ്സൻ,ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത് ഗ്രാമ പഞ്ചായത്തംഗം ടി.കെ. അബൂബക്കർ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris