കെ. എ. ടി.എഫ് : ജില്ലാ സമ്മേളനം നാളെ വടകരയിൽ



കോഴിക്കോട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം ഇന്ന് വടകര കോൺവെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.
രാവിലെ 9 ന് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ഹഖീം പതാക ഉയർത്തും.
10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ മുഖ്യാതിഥിയായിരിക്കും.




 മുസ്ലിംലീഗ് മലപ്പുറം ജില്ലാസെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
11.30 ന് നടക്കുന്ന സംഘടനാ സെഷൻ കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി മുഖ്യാതിഥിയായിരിക്കും. കെ.എ.ടി.എഫ് പിന്നിട്ട 67 വർഷങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് പ്രഭാഷണം നടത്തും.
12.30 ന് ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി പങ്കെടുക്കുന്ന പ്രവർത്തകർ അണിനിരക്കുന്ന ശക്തി പ്രകടനം വടകര നഗരത്തിൽ നടക്കും.
2.ന് നടക്കുന്ന ഇശൽ വിരുന്ന് കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായിരിക്കും.
3.ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.സി.അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സി.മനോജ് കുമാർ വിശിഷ്ഠാതിഥിയായി പങ്കെടുക്കും.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുൽ ഹഖ്, ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് , സെക്രട്ടറി ഉമ്മർ ചെറൂപ്പ,സംസ്ഥാന സമിതി അംഗം അബ്ദുസ്സലാം കാവുങ്ങൽ തുടങ്ങിയവർ മറുമൊഴിനടത്തും.

വാർത്താ സമ്മേളനത്തിൽ കെ. എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ, ജനറൽ സെക്രട്ടറി എം.കെ.റഫീഖ്, ട്രഷറർ ഐ സൽമാൻ .............
എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris