ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി മാവൂരിൽ യൂത്ത് ലീഗ് ഷൂട്ട് ഔട്ട് നടത്തി



മാവൂർ :
വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തിൽ
പൊതുജനങ്ങളിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി മാവൂർ ബസ്റ്റാൻ്റ് പരിസരത്ത് വെച്ച്
പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ട് ഔട്ടും പ്രതിജ്ഞയും നടത്തി
സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സംസ്ഥാന മുസ്ലീം യൂത്ത് ലീഗിൻ്റെ വൺ മില്യൺ ഷൂട്ടിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.




    പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ മുസ്ലീം യൂത്ത് ലീഗ് സെക്രട്ട ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.




യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പസ്വാഗതം പറഞ്ഞു.
നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിമാരായ സി ടി ഷരീഫ്, പി പി സലാം എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ, പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ ശമീം ഊർക്കടവ്, അബൂബക്കർ സിദ്ധീഖ്, ലിയാഖത്ത് അലി,
ഇർഫാൻ കച്ചേരിക്കുന്ന്, അബ്ദുറഹിമാൻ ഊർക്കടവ്, ഹനീഫ പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris