സമസ്ത പൊതു പരീക്ഷ ചൂടിൽ വിദ്യാർത്ഥികൾക്ക് മധുര വിതരണം ചെയ്ത് എസ് കെ എസ് എസ് എഫ്


കൂളിമാട്:-
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരളത്തിനകത്തും പുറത്തും ഉള്ള മദ്റസകളിൽ അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ വാർഷിക പരീക്ഷ യായി നടത്തുന്ന പൊതു പരീക്ഷ തുടങ്ങി. അത്യുഷ്ണം രൂക്ഷമായ ഈ വേനൽ കാലത്ത് ഉച്ച വരെ നീണ്ടു നിൽക്കുന്ന പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികൾക്ക് മനസ്സും ശരീരവും ഒരു പോലെ തണുപ്പിക്കാൻ എസ് കെ എസ് എസ് എഫ് എൻ. ഐ ടി മേഖലയിലെ വിവിധ യൂണിറ്റുകളിൽ മധുര വിതരണം നടന്നു.




ഇതിന്റ ഭാഗമായി കൂളിമാട് തഅലീമുൽ ഔലാദ് മദ്രസയിൽ എസ് കെ എസ് എസ് എഫ് കൂളിമാട് യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.നൂറു വർഷം പിന്നിട്ട സമസ്ത യുടെ നൂറാം വാർഷിക സമ്മേളനം 2026ഫെബ്രുവരി യിൽ കാസർഗോഡ് വെച്ച് നടക്കുന്നതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സദർ മുഅല്ലിം ടി വി.അബൂബക്കർ മാസ്റ്റർ,
ഉസ്താദ് അഷ്‌റഫ്‌ അശ്‌റഫി, എം വി അമീർ, എസ് കെ എസ് എസ് എൻ ഐ ടി മേഖല സെക്രട്ടറി സഫറുള്ള കൂളിമാട്, കൗൺസിലർമാരായ ഇ. നസീഫ്, ടി വി അസ്‌ലം, യൂണിറ്റ് ട്രഷറർ കെ എം റസിൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris