കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെൻറർപത്താം വാർഷികത്തിന് പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. വരക്കൽ മഖാമിൽ നിന്നും സിയാറത്തോടുകൂടി കൊണ്ടുവന്ന പതാക ഇസ്ലാം സെൻറർ പ്രസിഡണ്ട് കലങ്ങോട് ഹസൻ കുട്ടിസാഹിബ് നഗരിയിൽ ഉയർത്തി.
മദ്രസ പ്രധാന അധ്യാപകൻ യൂനുസ് വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വൈകിട്ട് നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിനും അദ്കാറുൽ മസാഇനും വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും. പരിപാടിയിൽ പറക്കുഴി കോയക്കുട്ടി ഹാജി സാഹിബ്, പുതിയോട്ടിൽ ആലിക്കുട്ടി സാഹിബ്,മൂലത്ത് അബ്ദുൽ മജീദ്, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, ആശാരികണ്ടി കുട്ടിഹസൻ, ഇഖ്ബാൽ, അബ്ദുറഹിമാൻ സഹിബ്, മൂലത്ത് അഹമ്മദ്, സുലൈമാൻ, മെഹബൂബ്, ഹുസൈൻ ഹാജി, യൂനുസ്, അബ്ദുൽ ജലീൽ റഹ്മാനി, നിസാർ, സിദ്ദീഖ് പറക്കുഴി, അലവി എ കെ, അബ്ദുറഹ്മാൻ പറക്കുഴി, ഖൈസ് എന്നിവർ സംസാരിച്ചു.

Post a Comment