പാഴൂർ :-
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാഴൂർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേണ്ടി വിനോദയാത്രസംഘടിപ്പിച്ചു.വാർഡ് മെമ്പർ ഇ. പി വൽസല യുടെയും, തൊഴിലുറപ്പ് മേറ്റ് സന്ധ്യാരാജു കാവുങ്ങൽ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു യാത്ര.വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയിരുന്നു.
കണ്ണും മനസ്സും നിറച്ച വയനാട് യാത്ര സമ്മാനിച്ച വാർഡ് മെമ്പറോട് ഹൃദയം നിറച്ച ചാരിതാർഥ്യം മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പങ്ക് വെക്കാനുണ്ടായിരുന്നത്. വരുന്ന ദിവസങ്ങളിൽ തങ്ങളുടെ തൊഴിലിടങ്ങളിൽ ഈ യാത്ര തന്ന നിർവൃതി കൂടുതൽ ആവേശം നൽകുന്ന ദിനങ്ങളായിരിക്കും എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment