ജി എൽ പി സ്കൂൾ പുള്ളാവൂർ 71ാം വാർഷികം വിപുലമായി ആഘോഷിച്ചു.



കെട്ടാങ്ങൽ: പുള്ളാവൂരിലെ ജി. എൽ. പി. സ്കൂൾ 71ാം വാർഷികം ജനുവരി 18 ശനിയാഴ്ച വിപുലമായി ആഘോഷിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 8 ന് നടക്കും. വെെകുന്നേരം വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും കലാപരിപാടികൾ നടന്നു.




കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി ശമീം അസ്ഹരി, പാചക ജീവനക്കാരി മറിയ, ഓട്ടോ ഡ്രൈവർ സിദ്ദീഖ്, സഹകാരി കെ കെ മുഹമ്മദ് എന്നിവരെ ആദരിച്ചു.
 ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.കുന്നമംഗലം mla പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല മുംതാസ് കുന്ദമംഗലം ഏ ഇ ഒ രാജീവ് സർ , പി ടി എ പ്രസിഡന്റ് അബ്ദുസ്സലാം കെ സി, എസ് യം സി ചെയർമാൻ അബ്ദുൽ അസീസ് തുടങ്ങിയ നിരവധി പ്രമുഖർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യം ടി മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ പി ടി എ റഹ്മാൻ സ്വാഗതവും വാർഷിക പ്രോഗ്രാം കൺവീനർ ജാസർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris