മാവൂർ:
മാവൂർ പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു,
മാവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡണ്ട് സക്കറിയ ഇത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വാസന്തി വിജയൻ,ജയശ്രീ ദിവ്യ പ്രകാശ്, അസോസിയേഷൻ രക്ഷാധികാരി ബാലഗോപാലൻ എന്നിവർ ചേർന്ന് കേക്ക് കട്ട് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു,
വിഖ്യാത മലയാള സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് എന്നിവരുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്,
വിശാലാക്ഷി ടീച്ചർ ക്രിസ്തുമസ് -പുതുവൽസര സന്ദേശ പ്രസംഗം നടത്തി,
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി,
കരോക്കെ ഗാനമേള, കവിതാലാപനം,
കുട്ടികളുടെ ഡാൻസ്, ഡി.ജെ എന്നിവ അരങ്ങേറി.
പ്രോഗ്രാം കൺവീനർ അനൂപ്.ടി സ്വാഗതവും സെക്രട്ടറി രാമചന്ദ്രൻ.കെ നന്ദിയും പറഞ്ഞു.

Post a Comment