വെള്ളലശ്ശേരി : വെള്ളലശ്ശേരി ദാറുസ്സലാം മദ്രസയിലും മഹല്ല് പള്ളിയിലും ദീർഘ കാലം സേവനം അനുഷ്ഠിച്ച മർഹും ഇബ്രാഹിം മുസ്‌ലിയാരുടെ ശിഷ്യ സംഗമവും കിടപ്പ് രോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും 2025 ഫെബ്രുവരി 02 ഞായർ രാവിലെ 9:30 മുതൽ 2:00 വരെ നടക്കും. ഇബ്രാഹീം മുസ്‌ലിയാരുടെ നാമധേയത്തിൽ രൂപീകരിച്ച ഇബ്രാഹിം മുസ്‌ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ്റെ(ഇംറ) നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് അതിൻ്റെ ഭാഗമായി വെള്ളലശ്ശേരിയിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മഹല്ല് ഖത്തീബ് അബൂബക്കർ യമാനി നിർവഹിച്ചു.
40 വർഷത്തിലധികം ദാറുസ്സലാം മദ്റസയിൽ സേവനം അനുഷ്ഠിച്ച ഇബ്രാഹിം മുസ്‌ലിയാരുടെ ആയിരത്തിലധികം ശിഷ്യമാർ പരിപാടിയിൽ ഒരുമിക്കും.
പരിപാടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രമുഖ പ്രഭാഷകൻ അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, നാദാപുരം അസി. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രംഗീഷ് കടവത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകും.



Post a Comment