കട്ടാങ്ങൽ യൂണിറ്റ് യൂത്ത് വിങ് വ്യാപാരി പ്രീമിയർ ലീഗ് : താര ലേലം നടന്നു


കട്ടാങ്ങൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടാങ്ങൽ യൂണിറ്റ് യൂത്ത് വിങ് ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാം വ്യാപാരി പ്രീമിയർ ലീഗ് ഫുട്ബോൾ
മൽസരത്തിന്റെ താര ലേലം KVVES ജില്ല വൈസ് പ്രസിഡണ്ട്‌ ബാബുമോൻ ഉൽഘാടനം ചെയ്തു




യൂണിറ്റ് ജനറൽ സെക്രെട്ടറി പ്രസന്നകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്‌ എം മുനീർ അധ്യക്ഷത വഹിച്ചു . ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ഓളിക്കൽ ഗഫൂർ മുഖ്യ അതിഥി ആയിരുന്നു വാർഡ് മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓട്ടോ കോർഡിനേഷൻ പ്രതിനിധി. തുടങ്ങി പൗര പ്രമുഖർ പങ്കെടുത്തു.
ട്രഷറർ ഹബീബ് റഹിമാൻ നന്ദി രേഖ പ്പെടുത്തി തുടർന്നു നടന്ന താര ലേലം നൗഷീർ. യാസിർ എന്നിവർ നേതൃത്വം നൽകി ഫുട്ബോൾ മത്സരം ജന്നവരി അവസാനം ലോക കപ്പ്‌ മൽസര കാറ്റൗട്ടറുകൾക്ക് പ്രസിദ്ധിയാർജിച്ച കുറുങ്ങാട്ട് കടവ് പുള്ളാവൂർ ഫ്ലഡ് ലൈറ്റ് മൈതാനത്തു വെച്ചു നടക്കും

Post a Comment

Previous Post Next Post
Paris
Paris