എക്സലൻ്റ് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് : കട്ടാങ്ങൽ എക്സലൻ്റ് ചാമ്പ്യന്മാരായി



പെരുവയൽ : എക്സലന്റ് കോച്ചിങ്ങ് സെൻ്റർ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന എക്സലൻ്റ് പ്രീമിയർ ലീഗ് (EPL-2024) സെൻട്രൽ സോൺ ഫുട്ബോൾ ടൂർണമെന്റിൽ കട്ടാങ്ങൽ എക്സലന്റ് കോച്ചിങ്ങ് സെൻ്ററിന് ഉജ്വല വിജയം.
ഹൈസ്കൂൾ വിഭാഗത്തിൽ വാഴക്കാട് ബ്രാഞ്ചും ഹയർസെക്കൻഡറി വിഭാഗത്തിൽ കെട്ടാങ്ങൽ ബ്രാഞ്ചുമാണ് ചാമ്പ്യന്മാരായത്.






എക്സലൻ്റിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, വാഴക്കാട്, പെരുമണ്ണ എന്നീ ബ്രാഞ്ചുകൾ തമ്മിലാണ് ടൂർണ്ണമെന്റിൽ ഏറ്റുമുട്ടിയത്. ആവേശഭരിതമായ ടൂർണമെന്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മറ്റു മുൻനിര ടീമുകളെ തകർത്തെറിഞ്ഞാണ് കട്ടാങ്ങൽ ബ്രാഞ്ച് ചാമ്പ്യന്മാരായത്.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികളുടെ കഴിവ് പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻ്റ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷത്തെ SSLC, +2 സയൻസ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ Full A+ ലഭിച്ച സമീപപ്രദേശത്തെ ട്യൂഷൻ സെൻ്റർ കൂടിയാണ് കട്ടാങ്ങൽ എക്സലൻ്റ് കോച്ചിങ്ങ് സെൻ്റർ

Post a Comment

Previous Post Next Post
Paris
Paris