മുക്കം : ചേന്നമംഗല്ലൂർ സുന്നിയ്യ അറബിക് പി ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പത്മ ശ്രീ അലി മണിക് ഫാൻ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അഷ്‌റഫ് നിട്ടൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ റാങ്ക് നേടിയ മുബീനയെ മാനേജ്മെന്റും സ്റ്റാഫും ആദരിച്ചു.
മാനേജമെന്റ് പ്രതിനിധി ഇമ്പിച്ചി മോയി,മുൻ പ്രിൻസിപ്പൽമാരായ ഡോ. ഇസ്മായിൽ കായണ്ണ, പ്രൊഫസർ മുഹമ്മദ് ബാക്കൂത്ത്, മുൻ അറബിക് വിഭാഗം തലവൻ ഡോ. മുഹമ്മദ് നദ്‌വി, സ്റ്റാഫ് സെക്രട്ടറി പ്രൊഫസർ അബ്ദുൽ റസാഖ്, കോമേഴ്‌സ് വിഭാഗം തലവൻ ജൈസൽ പി ടി, ഓഫീസ് സൂപ്രണ്ട് അബ്ദുസ്സലീം പ്രസംഗിച്ചു. പത്മ ശ്രി അലി മണിക്ഫാനുമായി പി ജി വിദ്യാർത്ഥികളും റിസർച്ച് സ്കോലേഴ്‌സും സംവദിച്ചു.ചീഫ് ഗസ്റ്റിനുള്ള ഉപഹാരം പ്രിൻസിപ്പൽ കൈമാറി.കോളേജ് സെമിനാർ ഹാളിൽ പി ജി ആൻഡ് റിസർച്ച് വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ അറബിക് വിഭാഗം തലവൻ ഡോ. അബ്ദുൽ ലത്തീഫ് നദ്‌വി സ്വാഗതവും കോ ഓർഡിനേറ്റർ ഡോ. മുജീബ് നെല്ലിക്കുത്ത് നന്ദിയും പറഞ്ഞു.

Post a Comment