മാമോക് എൻ. എസ്. എസ്. വോട്ടേഴ്‌സ് ബോധവത്കരണ ക്ലാസ്സ് അസിസ്റ്റന്റ് കളക്ടർ ഉത്ഘാടനം ചെയ്തു


മുക്കം എം.എ. എം. ഒ കോളേജിൽ എൻ. എസ്. എസ്. യൂണിറ്റുകളായ 45 & 101 ഇലക്ഷന് കമ്മിഷൻ ഓഫ് ഇന്ത്യയുടെ തീവ്ര വോട്ടേഴ്‌സ് പരിശീലന പരിപാടി നടത്തി. പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോഎൽ ഉദ്ഘാടനം ചെയ്തു. "യുവർ വോട്ട് ഈസ്‌ യുവർ വോയിസ്‌ " എന്ന സന്ദേശം യുവാക്കളിലെത്തിക്കുന്നതിന്നും അവർ ജനാധിപത്യ രാജ്യത്തിന്റെ ഓരോ നിർമിതി ഘട്ടങ്ങളിലും ഭാഗമാക്കുന്നതിനുമായിട്ടും കന്നി വോട്ടർമാർക്കാവശ്യമായ മാർഗനിർദ്ദേശങ്ങൾക്കുമായിട്ടുമാണ് പ്രോഗ്രാം നടത്തിയത്.




വോട്ട് ഒരു പൗരന്റെ അവകാശമാണ്. അത് ചെയ്യാതിരിക്കരുത് എന്നും ജനാധിപാത്യത്തിനായി വിനിയോഗിക്കണമെന്നും ഉദ്ഘാടനം പ്രസംഗത്തിൽ അസിസ്റ്റന്റ് കളക്ടർ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന സിഗനേച്ചർ ക്യാമ്പയിനും അസിസ്റ്റന്റ് കളക്ടർ ഉൽഘടനം ചെയ്തു. ഒപ്പം എൻ എസ് എസ് വോളന്റിയെഴ്സ് ഫ്ലാഷ്മൊബും അവതരിപ്പിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസറായ ഡോ. റിയാസ് കുങ്കഞ്ചേരി പരിപാടിയിൽ സ്വാഗതം പറഞ്ഞു. അജ്മൽ മുയീന് ആധ്യക്ഷത വഹിച്ചു. 
പ്രോഗ്രാം ഓഫീസറായ അമൃത പി. നന്ദി പറഞ്ഞു. പ്രോഗ്രാം ഡയറക്ടർസ് റഫ, ഷഹല്, എൻ.എസ്.എസ്. സെക്രട്ടറിമാരായ ഫാത്തിഹ്, ഫിദ, അജ്മൽ, ഫാദിയ പ്രോഗ്രാം കോർഡിനേറ്റർസ് ഷാഹിദ്, റിൻഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് വിദ്യാർത്ഥികളോടൊന്നിച്ചു ഫോട്ടോ എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Post a Comment

Previous Post Next Post
Paris
Paris