പാർട്ടിക്കാർ ഗുണം പറ്റുന്ന സമിതിയായി ഭരണം മാറി : അഹമ്മദ് കുട്ടി അരയങ്കോട്



കൂളിമാട് : പാർട്ടിക്കാർ ഗുണം പറ്റുന്ന സമിതിയായി കേരള ഭരണം മാറിയതായി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട് പറഞ്ഞു.കൂളിമാട് വാർഡ് മുസ്ലിം ലീഗ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പ്രസിഡണ്ട് ഇ.എം. അഹ്മദ് കുട്ടി ഹാജി അധ്യക്ഷനായി.




ചന്ദ്രിക പ്രചരണ വാർഡ് തല ഉദ്ഘാടനം ശിഹാബ് താത്തൂരിന് കോപ്പി നല്കി ജില്ലാ ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ നിർവഹിച്ചു, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ, ജ :സെക്രട്ടരി എൻ.പി. ഹമീദ് മാസ്റ്റർ, വാർഡ് മെമ്പർ കെ.എ. റഫീഖ്, വി.എ. മജീദ്, സി.എ. അലി, സി.എ. ശുകൂർ മാസ്റ്റർ, പി.ടി. അബ്ദുള്ള മാസ്റ്റർ,എ.സി. അഹമ്മദ് കുട്ടി മൗലവി, കെ.സി. സാദിഖ്, വി.അബൂബക്കർ മാസ്റ്റർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris