സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 80 രൂപ കൂടി


നേരിയ ഇടിവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ് രേഖപെടുത്തി . ബുധനാഴ്ച (06.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.




22 കാരറ്റ് സ്വര്‍ണത്തിന് 7365 രൂപയിലും പവന് 58,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6070 രൂപയും പവന് 40 രൂപ വർധിച്ച്‌ 48,560 രൂപയുമാണ് വിപണിവില. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയാണ് നിരക്ക്.


ചൊവ്വാഴ്ച (05.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 7355 രൂപയിലും പവന് 58,840 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 48,520 രൂപയുമായിരുന്നു നിരക്ക്. ചൊവ്വാഴ്ച വെള്ളിവിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 102 രൂപയായാണ് താഴ്ന്നത്.


Post a Comment

Previous Post Next Post
Paris
Paris