ദുബൈ : യുഎയിലെ വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ 
'വാപ' അസോസിയേഷൻ
മുപ്പത്തിയെട്ടാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന 
വാഴക്കാടോത്സവത്തിന്
ഞായറാഴ്ച(06/10/2024)ദുബൈയിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദുബൈ ഖിസൈസിലെ അൽ സാദിഖ് സ്കൂൾ ഗ്രൗണ്ടിൽ ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന കായിക മത്സരങ്ങളോടെയാണ് 
വാഴക്കാടോത്സവത്തിന് തുടക്കമാവുക.
പഞ്ചായത്തിലെ വ്യത്യസ്ത 
പ്രദേശങ്ങളിലെ പ്രാദേശിക ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ, കമ്പവലി, അത് ലറ്റിക് മത്സരങ്ങൾക്ക് പുറമെ 
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളും,വെറ്ററൻസ് ഫുട്ബോൾ മത്സരങ്ങളും 
ഒരുക്കിയിട്ടുണ്ടെന്ന് 
സ്പോർട്സ് കൺവീനർ 
സി കെ മൻസൂർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായുള്ള കലാമത്സരങ്ങൾ 
ഈ മാസം 27 ന് 
ഉച്ചക്ക് ഒരു മണി മുതൽ 
അജ്മാൻ ഹാബിറ്റാറ്റ് 
സ്കൂളിൽ വെച്ചാണ് നടക്കുന്നത്.
ഷഫീഖ് ബാവ നയിക്കുന്ന ഗാനമേളക്ക് പുറമെ കോൽക്കളി, ഒപ്പന, ഡാൻസ് തുടങ്ങിയവയും 
അരങ്ങേറുമെന്ന് ആർട്സ് കൺവീനർ എവി ഗഫാർ 
അറിയിച്ചു.
വാഴക്കാട്ടെയും സമീപ 
പ്രദേശങ്ങളിലെയും
നൂറു കണക്കിന് പ്രവാസികൾ പങ്കെടുക്കുന്ന പരിപാടി 
ഉത്സവപ്രതീതി തന്നെയായിരിക്കുമെന്ന് 
വാപ അസോസിയേഷൻ 
ഭാരവാഹികളായ എക്സൽ മുജീബ്, കൊയപ്പത്തൊടി മുജീബ്, എക്സൽ അജ്മൽ,
സ്പോട്സ് വിംഗ് ഭാരവാഹികളായ സികെ റഫീഖ്,ലബീബ് തുടങ്ങിയവർ പറഞ്ഞു.
▫️▫️▫️▫️▫️◻️◻️◻️◻️

Post a Comment