കാരശ്ശേരി ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ കായികമേള സംഘടിപ്പിച്ചു

മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ കായികമേള മലാംകുന്ന് മിനി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു പഞ്ചായത്തിലെ ആറ് എൽപി സ്കൂളുകളിൽ നിന്ന് 148 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു,




 വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം ആമിന എടത്തിൽ, ഇമ്പ്ലിമെന്റ് ഓഫീസർ ലേഖ ടീച്ചർ,ഗോപി മാഷ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു, കാരശ്ശേരി എച്ച് എൻ സി കെ എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരും, സി എച്ച് എം എൽ പി നെല്ലിക്കാപറമ്പ് റണ്ണറപ്പുമായി

Post a Comment

Previous Post Next Post
Paris
Paris