കട്ടാങ്ങൽ : എൻ ഐ.ടി ക്യാമ്പസ് ക്യാൻ്റീനുകൾ, കട്ടാങ്ങലിലെയും കമ്പനി മുക്കിലെയും ഹോട്ടൽ ബേക്കറി കൂൾബാർ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം പരിശോധന നടത്തി.
ശുചിത്വ പോരായ്മകൾ ഉള്ള ഒരു സ്ഥാപനത്തിന് നോട്ടീസ് നല്കി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ഹക്കിം കെപി, മജ്നു ടി , സുധീർ.എം, നവ്യ എൻ .കെ എന്നിവർ നേതൃത്വം നൽകി. കുടിക്കുന്നതിന്
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാനും, പുകയില വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകി.

Post a Comment