കൊടിയത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഹ്വാന പ്രകാരമുള്ള സമസ്ത പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. സച്ചരിതരുടെ പാത പിൻപറ്റാനും മുൻഗാമികൾ കാണിച്ചുതന്ന പാതയിൽ അടിയുറച്ചു നിൽക്കാനും ആത്മാർത്ഥതയോടെ ദീനി ബോധമുള്ളവരായി വളരാനും നമ്മൾ പ്രതിജ്ഞ ബദ്ധരാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മദ്രസ സ്വദർ മുഅല്ലിം പ്രാർത്ഥനക്ക് യൂനുസ് വാഫി നേതൃത്വം നൽകി.പരിപാടിക്ക് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു. ജലീൽ റഹ്മാനി കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. വിഖായ കോഴിക്കോട് ജില്ല കൺവീനർ ഇക്ബാൽ തൊട്ടിമ്മല്‍ ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ സാഹിബ്, പുതിയോട്ടിൽ ആലിക്കുട്ടി സാഹിബ്,ആസിഫ് മുസ്‌ലിയാർ, സാദിഖ് ബാവ തുടങ്ങിയവർ സംസാരിച്ചു.

Post a Comment