ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.


കൂളിമാട് : കെ.എം. അബ്ദുറഹ്മാൻ മെമ്മോറിയൽ ക്യാഷ് അവാർഡിനും എ. ആലിഹാജി സ്മാരക ക്യാഷ് പ്രൈസിനും വേണ്ടി അക്ഷര കൂളിമാട് ഏകദിന ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിച്ചു. വാർഡ് മെംബർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു വാശിയേറിയ മത്സരത്തിൽ വി.സി. ഹനീഫ എളമരം , എ . അബ്ദുല്ലത്തീഫ്,മിൻഹാജ് മണ്ണിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സമാപന ചടങ്ങിൽ കെ. എ. ഖാദർ മാസ്റ്റർ ട്രോഫി സമ്മാനിച്ചു.





 പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി. ഇ.വീരാൻകുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം. ആബിദലി , ഇ. കുഞ്ഞോയി, കെ.എ. റഫീഖ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ജ : സെക്രട്ടരി സി.എ. അലി, കെ.കെ. ഫൈസൽ , ടി.വി. ബശീർ , ടി .ഹമീദ്, കെ.ജെ. തോമസ്, ടി.വി. മഹ്ബൂബ് ,എ. റസാഖ്, എ. അഹ്മദ് കുട്ടി , എ. ഫൈസൽ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris