സമസ്ത കൊടിയത്തൂർ പഞ്ചായത്ത് നബിദിന റാലി ശ്രദ്ധേയമായി


ചെറുവാടി : കൊടിയത്തൂർ പഞ്ചായത്ത് സമസ്ത യുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലി ശ്രദ്ധേയമായി. ചെറുവാടി പുതിയൊത്ത് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശുഹദാ ക്കളുടെ ഖബർ സിയാറത്തോടെ തുടക്കം കുറിച്ച് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമി യിൽ സമാപിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. 




ദഫ്, സ്കൗട്ട് എന്നിവ റാലിക്ക് മാറ്റ് കൂട്ടി. എം. പി. അഹ്‌മദ്‌ കുട്ടി ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റാലിക്ക് സമാപനം കുറിച്ച് ദാറുൽ ഹസനാത്തിൽ നടന്ന സമ്മേളനം സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അമ്പലക്കണ്ടി മുഹമ്മദ്‌ ശരീഫ് അധ്യക്ഷനായി. എ. കെ.അബ്ദുൽ ഗഫൂർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വയനാട് ദുരന്ത ഭൂമിയിൽ ജെ. സി. ബി. ഉപയോഗിച്ച് ദിവസങ്ങളോളം സേവനം ചെയ്ത ബാവ കണ്ടാം പറമ്പിലിനും സന്നദ്ധ സേവകരായ വിഖായ പ്രവർത്തകരായ ഇഖ് ബാൽ വെസ്റ്റ്‌ കൊടിയത്തൂർ, മുബഷിർ പഴം പറമ്പ് എന്നിവർക്ക് എസ്. എം. എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം ഉപഹാരം നൽകി. സി. കെ. ബീരാൻകുട്ടി, വൈത്തല അബൂബക്കർ, എ. കെ. അബ്ബാസ് മാസ്റ്റർ,ഒ. എം. അഹ്മദ് കുട്ടി മൗലവി, സാദിഖ്‌ കുറിയേടത്ത്,മുഹമ്മദ്‌ ഫൈസി ചെറുവാടി, ഷബീർ മുസ്‌ലിയാർ കൂട്ട ക്കടവത്ത്, സി. കെ. അബ്ദുൽ റസാഖ്, മൂലത്ത് അബ്ദുൽ മജീദ്, കൊന്നാലത്ത് മമ്മദ്, ഷാഫി ചുള്ളിക്കാപറമ്പ്, കെ. വി. നിയാസ്, കൊന്നാലത്ത് ഹുസൈൻ, മോയിൻകുട്ടി കുളങ്ങര, എ. പി. സി. മുഹമ്മദ്‌, സി. ടി. അബ്ദുൽ മജീദ്, അബ്ദുൽ റഊഫ് ബാഖവി, സൽമാൻ കാരാളി പറമ്പ്, ഡോ. എ. പി. ആരിഫലി, ടി. കെ. അബൂബക്കർ, അഷ്‌റഫ്‌ പി. കെ. ഫസൽ ചെറുവാടി തുടങ്ങിയവർ നേതൃ ത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris