സൂപ്പർ ലീഗ് കേരള; കാലിക്കറ്റിനു വീണ്ടും സമനില, ടിക്കറ്റ് തുക അർജുന്റെ കുടുംബത്തിന്




കോഴിക്കോട് : സൂപ്പർ ലീഗ് കേരളയിൽ ഇനിയൊരു ഹോം മാച്ച് മാത്രമാണ് കാലിക്കറ്റ് എഫ്സിക്കുള്ളത്. സ്വന്തം മൈതാനത്ത് ഇതുവരെ കളിച്ചതെല്ലാം സമനിലയിലായതിന്റെ വിഷമത്തിലാണ് കാലിക്കറ്റ് എഫ്സിയുടെ ആരാധകപ്പട. തോൽക്കാതെ മുന്നോട്ട് കുതിക്കുന്നുവെന്നതിന്റെ ആശ്വാസത്തിലാണ് മറ്റു ചിലർ. ഇനി കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ഒക്ടോബർ 12ന് കളിക്കാനിറങ്ങുന്നത് മലപ്പുറത്തിനെതിരെയാണ്. അന്നീ മണ്ണിൽ തീപാറും. പയ്യനാട് പോയി മലപ്പുറത്തെ 3–0ന് തോൽപ്പിച്ചതിന്റെ കണക്കു ചോദിക്കാനാണ് അവർ കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും 1-1 സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമുകളുടെയും ഹോം മാച്ചായിരുന്നു ഇന്നലത്തെ. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ ടീനിനായും പകരക്കാരൻ പി.എം




  ഇന്നലെ ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ച മുഴുവൻ തുകയും ഷിരൂരിൽ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് സഹായ ധനമായി നൽകുമെന്നു സംഘാടകർ അറിയിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ അർജുന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് മത്സരം കിക്കോഫ് ചെയ്തത്

അബ്ദുൽ ഹക്കുവിന്റെ നായകത്വത്തിൽ താഹിർ സമാൻ - ബെൽഫോർട്ട് - ഗനി നിഗം എന്നിവരെ ആക്രമണ ചുമതല ഏൽപ്പിച്ചാണ് കാലിക്കറ്റ് ഇറങ്ങിയത്. സ്പാനിഷ് നായകൻ അഡ്രിയാൻ സെർദിനേറോക്ക് കീഴിൽ കണ്ണൂരും ബൂട്ടുകെട്ടി. എട്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ യുവതാരം പി.ടി.മുഹമ്മദ് റിയാസിന് നല്ലൊരവസരം കൈവന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിയാറാം മിനിറ്റിൽ കണ്ണൂരിന്റെ ഫ്രീ കിക്ക് കാലിക്കറ്റ് ഗോളി വിശാൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഇരു സംഘങ്ങൾക്കും ഫിനിഷിങിലെ കൃത്യതയില്ലായ്മയാണ് വില്ലനായത്. അതോടെ ആദ്യപകുതി ഗോൾ രഹിതമായി

രണ്ടാം പകുതിയിൽ പി.എം.ബ്രിട്ടോ, വി. അഭിറാം എന്നിവരെ കൊണ്ടുവന്ന് കാലിക്കറ്റ് ആക്രമണോത്സുകത കൂട്ടി. എന്നാൽ ഗോളടിച്ചത് കണ്ണൂരായിരുന്നു. അറുപത്തിയൊന്നാം മിനിറ്റിൽ എസിയർ ഗോമസിന്റെ പാസിൽനിന്ന് സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോയുടെ ക്ലിനിക്കൽ ഫിനിഷിങ് കണ്ണൂരിനെ ഒരു ഗോളിന് മുന്നിലെത്തിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പന്ത് ഗനി അഹമ്മദ് നിഗം കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടെങ്കിലും ഗോൾ കീപ്പർ അജ്മൽ രക്ഷകനായി. ഇഞ്ചുറി ടൈമിൽ മൂന്ന് കണ്ണൂർ താരങ്ങളെ വെട്ടി യൊഴിഞ്ഞ് ബ്രിട്ടോ തൊടുത്ത ഷോട്ട് കണ്ണൂരിന്റെ വലയിൽക്കയറി. ഇതോടെ കാലിക്കറ്റ് ആശ്വാസത്തിലായി

Post a Comment

Previous Post Next Post
Paris
Paris