സ്വീകരണം നൽകി.
ഒളവണ്ണ പഞ്ചായത്തിൽ നിന്നും കേരള പ്രവാസി അസോസിയേഷനിൽ ചേർന്നഇരുന്നൂറോളം കുടുംബങ്ങൾക്കാണ് അംഗത്വവും സ്വീകരണവും നൽകിയത്.
എൻ സി പി
എസിൽനിന്ന്
രാജിവെച്ചസംസ്ഥാന കമ്മിറ്റി അംഗം ജയപ്രകാശ് മാസ്റ്റർ, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ
എന്നിവർ ഉൾപ്പെടെ
യുള്ളവരാണ്
കേരള പ്രവാസി അസോസിയേഷനിലേ ക്കെത്തിയത്.
പന്തിരാങ്കാവ് മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്
കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു.
കെപിഎ ജില്ലാ വൈസ് പ്രസിഡണ്ട് സി സുരേഷ് അധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിൽ ജനറൽ സെക്രട്ടറി ജെറിരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മൺസൂർ മണ്ണിൽ,
ട്രേഡ് യൂണിയൻ സംസ്ഥാന സെക്രട്ടറി സജീവൻ കച്ചരിക്കുന്ന്, ബൈജു മാവൂർ, മോഹൻദാസ്,
വി. എം ചന്ദ്രിക
തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ രക്ഷാപ്രവർത്തകനും സന്നദ്ധ സേവന പ്രവർത്തകനുമായ മഠത്തിൽ അബ്ദുൽ അസീസിനെ ആദരിച്ചു.

Post a Comment