അടുവാട് എൽപി സ്കൂളിൽ സ്നേഹ പൂർവ്വം സുപ്രഭാതം പദ്ധതി ഉദ്ഘാടനം ചെയ്തു


 മാവൂർ :-
മാവൂർ അടുവാട് എൽപി സ്കൂളിൽ സുപ്രഭാതം ദിന പത്രത്തിന്റെ പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി 'സ്നേഹ പൂർവ്വം സുപ്രഭാതം ' പദ്ധതി ഉദ്ഘാടനം ചെയ്തു.ഉമർ മന്നിങാതൊടി സ്പോൺസർ ചെയ്ത മൂന്ന് സുപ്രഭാതം പത്രങ്ങൾ ഒരു വർഷത്തേക്ക് സ്കൂളിൽ ലഭ്യമാകും. ഇതിന്റ ഉദ്ഘാടനം പനങ്ങോട് മഹല്ല് ഖതീബ് ഉസ്താദ് ലുകുമാൻ ഫൈസി സ്കൂൾ ലീഡർപി കെ. മുഹമ്മദ്‌ ശാഫിക്ക് നൽകി നിർവഹിച്ചു. 




എസ്.കെ എസ്.എസ്.എഫ് എൻ.ഐ ടി മേഖല ഉപാധ്യക്ഷ്യൻ ഇസ്സുദ്ധീൻ പാഴൂർ, സെക്രട്ടറി സഫറുള്ള കൂളിമാട്, ശംസുദ്ധീൻ പനങ്ങോട്, കെ ടി അബ്ദുറഹിമാൻ സ്കൂൾ ഹെഡ് മിസ്ട്രസ് റജില, പി.ടി എ പ്രസിഡന്റ്‌ ദിവ്യ, സ്റ്റാഫ്‌ സെക്രട്ടറി നൂർജഹാൻ, രേഷ്മ, ഫസ്ന, സജേഷ്, അനുശ്രീ, ദിവ്യ, ബിനി, അനസ്, ഫസ്ന, ജസീറ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris