റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക; SDPI സായാഹ്ന ധർണ്ണ നടത്തി


മാവൂർ : മാവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് SDPI സായാഹ്‌ന ധർണ്ണ സംഘടിപ്പിച്ചു.




 അശാസ്ത്രീയമായി നിർമ്മിച്ച പാറമ്മൽ-പറമ്പന്തളം റോഡ്, പൊട്ടിപ്പൊളിഞ്ഞ മഹ്‌ളറ-യതീംഖാന റോഡ്, പാർശ്വഭിത്തി ഇടിഞ്ഞ പാറമ്മൽ-നെച്ചായിൽ റോഡ് എന്നിവയുടെ പുനർനിർമാണത്തിൽ വാർഡ് മെമ്പറും പഞ്ചായത്തും കാണിക്കുന്ന നിസ്സംഘതയുടെ നേർക്കാഴ്ചയാണ് ഇതെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്തു കൊണ്ട് SDPI കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗം ശരീഫ് യു കെ ആരോപിച്ചു. SDPI മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീർ പി എം അധ്യക്ഷനായിരുന്നു. അഷ്‌റഫ് പി പി സ്വാഗതവും, പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി സുലൈഖ കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris