മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ധനസമാഹരണ കാമ്പയിൻ : സൗത്ത് കൊടിയത്തൂരിൽ തുടക്കമായി


കൊടിയത്തൂർ : മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി ധനസമാഹരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് 16ാം വാർഡ് സൗത്ത് കൊടിയത്തൂരിൽ ഹൗസ് കാമ്പയിൻ തുടക്കമായി. 




ഹൗസ് കാമ്പയിൻ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഇന്ത്യൻ കിച്ചൺ മാനേജിംഗ് ഡയറക്ടർ സി പി അബ്ദുറഹിമാനിൽ നിന്ന് സംഭാവന സ്വീകരിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി സി നാസർ, വാർഡ് ലീഗ് പ്രസിഡൻ്റ് റഹീസ് സെക്രട്ടറി എൻ നസറുള്ള, പദ്ധതി കോഡിനേറ്റർ ബഷീർ കണ്ണഞ്ചേരി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris