ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ യും കെ.എം സി.ടി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ കൊതുക് ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം
ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ ഉദ്ഘാടനം ചെയ്തു. കെ.എം.സി ടി മെഡിക്കൽ കോളേജിലെ മെഡിക്കൽ സോഷ്യൽ വർക്കർ സുജേഷ് പി കെ അധ്യക്ഷനായി.
കെ.എം.സി ടി. മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുബിൻ കോശി മുഖ്യ പ്രഭാഷണം നടത്തി.
ഡോ. മനു പി. എസ്, ഡോ. നീബ ജാസ്മിൻ , ഡോ ലമ്യ ഷൗക്കത്ത്, എന്നിവർ പ്രസംഗിച്ചു. ആശ പ്രവർത്തകരായ വിജയ എൻ പി, സാജിത കെ നേതൃത്വം നല്കി.

Post a Comment