കർഷക ദിനാചരണം


പന്നിക്കോട്: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. കൊടിയത്തുർ സർവീസ് സഹകരണ ബാങ്ക് പന്നിക്കോട് ശാഖ ഓഡിറ്റാേറിയത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി മികച്ച കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കുകയും കർഷക അവാർഡ് നൽകുകയും ചെയ്തു





. കൃഷി ഓഫീസർ പി. രാജശ്രീ ചടങ്ങിന് സ്വാഗതം പറഞ്ഞു. 
 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്ത ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൂഫിയാൻ,
 വാർഡ് മെമ്പർമാരായ രതീഷ്കളക്കുടിക്കുന്ന്, വി.ഷംലൂലത്ത്, കരീം പഴങ്കൽ, എം.ടി റിയാസ്, കെ.ജി സീനത്ത്, സിജി കുറ്റികൊമ്പിൽ, ഫാത്തിമ നാസർ, കൊടിയത്തൂർ സർവീസ് ബാങ്ക് പ്രസിഡൻ്റ സന്തോഷ് സെബാസ്റ്റ്യൻ, മജീദ് പുതുക്കുടി, വാഹിദ് കൊളക്കാടൻ, ഷാജു പ്ലാത്തോട്ടത്തിൽ, മാത്യു തറപ്പ് തൊട്ടിൽ, അബ്ദു പാറപ്പുറത്ത്, ബാബു മൂലയിൽ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ പി.രാജശ്രീ സ്വാഗതവും കൃഷി അസിസ്റ്റന്റ് നിഷ കെ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി സംസാരിക്കുകയും കൃഷി അസിസ്റ്റന്റ് ബീന എ പി ചടങ്ങിന് നന്ദി പറയുകയും ചെയ്തു .

Post a Comment

Previous Post Next Post
Paris
Paris