അമ്മ’ യിൽ പൊട്ടിത്തെറി ;ഭരണസമിതി പിരിച്ചുവിട്ടു, മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു


കൊച്ചി: താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. ഭരണസമിതി പിരിച്ചുവിട്ടു. മോഹൻലാൽ ഉൾപ്പെടെയുളള എല്ലാവരും ആണ് സമിതിയിൽ നിന്നും രാജി വച്ചിരിക്കുന്നത്. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി ചേർന്നിരുന്നു. 





ഇതിനു പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി പിരിച്ചുവിട്ടത്. രണ്ടുമാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് പുതിയ തീരുമാനം എന്നാണ് മോഹൻലാൽ പുറത്തുവിട്ട കത്തിൽ പറയുന്നത്.

Post a Comment

Previous Post Next Post
Paris
Paris