പാഴൂർ : ദുരന്ത ഭൂമികളിൽ പോലും വർഗീയത തേടി പോകുന്നവരെ സർക്കാർ തലത്തിൽ തന്നെ കർശനമായി നിയന്ത്രിക്കണമെന്ന് ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം. പാഴൂർ ദാറുൽ ഖുർആൻ അക്കാദമി യിൽ നടക്കുന്ന 'സൂഫിയുടെ പ്രണയകാവ്യം " എന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ നടുക്കിയ വയനാട്ടിലെ ദുരന്ത ഭൂമികയിൽ സർക്കാരും, ജനങ്ങളും, പോലീസും, ആർമിയും, സന്നദ്ധ സംഘടനകളും ഒന്നിച് ഐക്യത്തോടെ, ഒരേ മനസ്സോടെ ദുരന്ത ഭൂമികയിൽ സേവന പ്രവർത്തനങ്ങളുമായി
മുന്നോട്ട് ഗമിക്കുമ്പോൾ ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന രീതിയിൽ വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരിൽ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Post a Comment