മദ്റസാദ്ധ്യാപകരുടെ ഭവന വായ്പ ഇരട്ടിയായി വർദ്ധിപ്പിക്കും.. കാരാട്ട് റസാഖ്


 കൊടുവള്ളി : ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം വകുപ്പ് മന്ത്രി ബഹു:വി അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അദ്ധേഹത്തിൻ്റെ ചേംബറിൽ യോഗം ചേർന്നു.




 ബോർഡിൻ്റെപ്രവർത്തന മേഖലയിൽ ഏറെ പ്രതീക്ഷ നൽകുന്ന നിർണ്ണായകരമായ പല തീരുമാനങ്ങളും പ്രസ്തുത യോഗത്തിൽ അവതരിപ്പിച്ച് വകുപ്പിൻ്റെ അംഗീകാരം നേടാൻ സാധിച്ചു.സച്ചാർ കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നിയോഗിക്കപ്പെട്ട പാലോളി കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡിന് പരിമിതികൾ ഏറെയുണ്ടായിട്ടും ഇതിനികം നിരവധി ആശ്വാസ പദ്ധതികൾപ്രഖ്യാപിച്ചു നടപ്പിലാക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനകരമായ വസ്തുതയാണ് .ബോർഡ് പുന:സ്സംഘടനയുമായി ബന്ധപ്പെട്ട ഏതാനും മാസത്തെ അനിശ്ചിതത്വത്തിനു ശേഷം വിനീതനായ ഞാൻ ചെയർമാൻ ആയതിന് ശേഷം ക്ഷേമനിധിയിലെ അംഗങ്ങൾക്ക് ലഭിക്കുവാനുള്ള പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുവാൻ സാധിച്ചിട്ടുണ്ട്.മദ് റസാദ്ധ്യാപകർക്ക് പലിശരഹിത ഭവന വായ്പയായിട്ട് നൽകിയിരുന്നതുക 2.5 ലക്ഷത്തിൽ നിന്ന് 4 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാനും, ക്ഷേമനിധിയിലെ അംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും, അത് പോലെ മെമ്പർ മാർക്ക് കൂടുതൽ വരുമാനം കണ്ടെത്തുന്നതിനു വേണ്ടി അവരുടെ അഭിരുചിക്കനുസരിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്നതിനു വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ച് അനുമതിക്കായി ഗവൺമെൻ്റിൻ്റെ പരിഗണനക്ക് നൽകുകയും ചെയ്തു. ക്ഷേമനിധിയിൽ അംഗങ്ങളായ മദ്റസാദ്ധ്യാപകർക്ക് നിലവിലെ ആശ്വാസ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാനും പുതിയ ആശ്വാസ പദ്ധതികൾക്ക് രൂപം നൽകുവാനും കഴിഞ്ഞത് ബോർഡിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവാകുമെന്നത് തീർച്ചയാണ്. യോഗത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുല്ല ഐഎഎസ്, ബോർഡ് മെമ്പർമാരായ ഉമ്മർ ഫൈസി മുക്കം, ഹാജി പി കെ.മുഹമ്മദ്, കെ.അബുബക്കർ സിദ്ധീഖ്, ഖമറുദ്ധീൻ മൗലവി, പി.സി സഫിയ, ഒ.പി.ഐ കോയ, ഒ.ഷംസു, ഇ.യാഖൂബ് ഫൈസി, ഫൈസൽ തറമ്മൽ, ഹാരിസ് ബാഫഖി തങ്ങൾ,ബോർഡ് സി.ഇ.ഒ.അബ്ദുൽ ഹമീദ്, പൊതുഭരണ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഉമാദേവി.എൽ.ഡി തുടങ്ങിയവർ സംബന്ധിച്ചു.
കാരാട്ട് റസാഖ്

Post a Comment

Previous Post Next Post
Paris
Paris