ഉന്നത വിജയികളെ ചെറൂപ്പ മഹല്ല് കമ്മിറ്റി അനുമോദിച്ചു.

  ചെറൂപ്പ: വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ചെറൂപ്പ മഹല്ല് കമ്മിറ്റി അനുമോദിച്ചു. എസ്.എം.എഫ് മണ്ഡലം പ്രസിഡന്റ് അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.




 മഹല്ല് പ്രസിഡന്റ് എ.കെ മുഹമ്മദലി അദ്ധ്യക്ഷനായി. മുദരിസ് ജുനൈദ് വാഫി, കെ.എം.എ റഹ്‌മാൻ, ടി.കെ മുഹമ്മദലി, എ.കെ ഉമ്മർ ഹാജി, സി.കെ അബ്ദുള്ള മാസ്റ്റർ, കെ.കെ യാസിർ മാസ്റ്റർ സംസാരിച്ചു. മഹല്ല് സെക്രട്ടറി എം കെ റസാക്ക് മാസ്റ്റർ സ്വാഗതവും പി സലീം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris